കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിൽ 625 തസ്തികകളിൽ വിദേശികളെ നിയമിക്കും

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ 625 ജോലി തസ്തികകളിൽ വിദേശികളെ നിയമിക്കുവാൻ അനുമതി. ഡോക്ടർ, നഴ്‌സിങ് സ്റ്റാഫ്, ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ ജോലികളിലെ വിദേശി നിയമനത്തിനാണ് താൽക്കാലികമായി അംഗീകാരം നൽകിയതെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അതിനിടെ പുതിയ അധ്യയന വർഷത്തിൽ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികൾക്ക് നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

അധ്യാപക ജോലിയിൽ പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. എന്നാൽ യോഗ്യരായ സ്വദേശി അപേക്ഷകരുടെ ക്ഷാമമാണ് വിദേശികളെ നിയമിക്കുവാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *