കുറ്റ്യാടി സ്കൂളിലെ പൂജ; തന്റെ അറിവോടെയല്ലെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ്

കോഴിക്കോട് നെടുമണ്ണൂർ എൽപി സ്‌കൂളിൽ ഗണപതി പൂജ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്‌കൂൾ ഹെഡ്മിസ്ട്രസ് സജിത. ടി.കെ. പൂജ നടന്നത് തന്റെ അറിവോടെയല്ലെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് പറഞ്ഞു. രാത്രി 7 മണിയോടെ നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. 

നവമിയുടെ ഭാഗമായി കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളിൽ പൂജ പതിവില്ല. സ്‌കൂൾ ഓഫീസ് റൂമിലടക്കം അതിക്രമിച്ച് കടന്നവർക്കെതിരെ എഇഒ യ്ക്ക് പരാതി നൽകുമെന്നും എച്ച്എം പറഞ്ഞു. 

ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *