കീർത്തി സുരേഷിന്റെ ‘ദസറ’ 

കീർത്തി സുരേഷിന്റെ വിശേഷങ്ങൾ അവരുടെ ഇനിയും റിലീസ് കാത്തിരിക്കുന്ന ദസറ എന്ന തെലുഗു ചിത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇൻസ്റ്റഗ്രാമിൽ അവർ പങ്കുവച്ച രണ്ടുമൂന്നു ചിത്രങ്ങളോടൊപ്പം എഴുതുന്നു-

‘ചില ചിത്രങ്ങൾ നിങ്ങളുടെ വാതിലിൽ മുട്ടി പറയാറുണ്ട് ;ഹായ്,ഞാൻ നിങ്ങളുടെ തൊപ്പിയിൽ ഒരു തൂവലായിരിക്കുമെന്ന് .അതാണെന്റെ ദസറ’. 

കീർത്തി ഒരു പഴയ ബജാജ് സ്കൂട്ടറിൽ ഇരുന്ന് ഓടിക്കാൻ തുടങ്ങുന്നതാണ് അവർ പങ്കു വച്ച ഒരു ചിത്രം. ഇവിടെ നമ്മുടെ മഞ്ജു വാരിയർ സ്കൂട്ടർ ഓടിക്കാനുള്ള ലൈസൻസ്‌ എടുത്തതെയുള്ളു. അവിടെ കീർത്തി വണ്ടി ഓടിച്ചും തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച മറ്റു രണ്ടു ചിത്രങ്ങൾ ചിത്രത്തിലെ നായകൻ നാനി ക്കൊപ്പം ഇരിക്കുന്നതാണ്. 

നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ .തെലുങ്കാനയിലെ രാമഗുണ്ഡത്തിലെ ഗോദാവരിക്കനിക്കു സമീപമുള്ള സിംഗരേനി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ കീർത്തി വെണ്ണലയായും നാനി ധരണിയായും അഭിനയിക്കുന്നു. മാർച്ച് 30 നാണു ചിത്രം തീയേറ്ററിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *