കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു; ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവർ ട്രെയിനിടിച്ച് മരിച്ചു

ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടക്കാരനെ ഇടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർ ആൾക്കൂട്ട ആക്രമണം ഭയന്ന് പേടിച്ച് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. പന്ന്യന്നൂർ മനേക്കര വായനശാലയ്ക്കു സമീപം പുതിയവീട്ടിൽ കെ.ജീജിത് (45) ആണു മെമു ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണു സംഭവം. 

ജീജിത് ഓടിച്ച ബസ് പെട്ടിപ്പാലത്തു കാൽനടയാത്രക്കാരൻ പെട്ടിപ്പാലം കോളനിയിലെ മുനീറിനെ ഇടിച്ചു. ആളുകൾ കൂടുന്നതു കണ്ടു റെയിലിനരികിലൂടെ ഓടിയ ജീജിത്തിനെ മെമു ട്രെയിൻ തട്ടിയാണ് അപകടമെന്നു ന്യൂമാഹി പൊലീസ് അറിയിച്ചു. ബസിടിച്ച് പരുക്കേറ്റ മുനീർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *