കാസർകോട് 5 വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ

കാസർകോട് പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *