കാലിക്കറ്റ് സർവകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവർണർ നൽകിയ പട്ടിക അംഗീകരിച്ച് യൂണിവേഴ്സിറ്റി; വിസിയുടെ പട്ടിക തള്ളി

കാലിക്കറ്റ് സർവകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നൽകിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചു. സെനറ്റ് അംഗങ്ങൾക്കായി വി.സി നൽകിയ പട്ടിക പൂർണ്ണമായി വെട്ടിയായിരുന്നു ഗവർണർ 18 അംഗങ്ങളെ ശുപാർശ ചെയ്തത്. സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ സെനറ്റിലേക്ക് വിസി നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂനിവേഴ്സിറ്റി അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *