‘കാറിൽ കയറാൻ 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജ?’; പണം വാങ്ങിയിട്ടില്ലെന്ന് മുൻ ഡിസിസി അധ്യക്ഷൻ

പ്രിയങ്കാ ഗാന്ധിയുടെ തൃശൂരിലെ റോഡ് ഷോ നടത്താനായി തന്റെ കയ്യിൽ നിന്നും 22 ലക്ഷം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം നിഷേധിച്ച് അന്നത്തെ ഡിസിസി പ്രസിഡന്റ് എം.പി വിൻസന്റ്. കാറിൽ കയറാൻ മാത്രം 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജയെന്ന് അദ്ദേഹം ചോദിച്ചു. കാറിൽ കയറുന്നവരുടെ പട്ടിക തയാറാക്കിയത് പത്മജ ഉപാധ്യക്ഷയായ കെപിസിസി സമിതിയാണ്. പത്മജയുടെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും എം.പി വിൻസന്റ് പ്രതികരിച്ചു.

ഇലക്ഷന് വേണ്ടി താനടക്കം പലരുടെയും അടുത്ത് നിന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്നായിരുന്നു പത്മജയുടെ ആരോപണം. ‘തൃശൂരിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി എന്റെ കയ്യിൽ നിന്നും പണം വാങ്ങി പറ്റിച്ചു. 50 ലക്ഷമാണ് ചോദിച്ചത്. 22 ലക്ഷം ഞാൻ നൽകി’. അന്ന് വാഹനപര്യടനത്തിൽ പ്രിയങ്കക്കൊപ്പം തുറന്ന വാഹനത്തിൽ കയറേണ്ടത് താനല്ലേ എന്ന് ചോദിച്ചപ്പോൾ അന്നത്തെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെട്ടുവെന്നായിരുന്നു പത്മജയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *