കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നു; മലയാള സിനിമാ സെറ്റിലെ ദുരനുഭവത്തെ വെളിപ്പെടുത്തി രാധിക

മലയാള സിനിമാ ലോക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. ഒരു മാധ്യമത്തോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ നിരവധി നടിമാരാണ് പരാതികളുമായി മുന്നോട്ടുവന്നത്.

മലയാളികൾ ഏറെ ആരാധിക്കുന്ന പുരുഷ താരങ്ങളിൽ നിന്നുണ്ടായ മോശം അനുഭവത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു അവയെല്ലാം. സിദ്ദിഖ്, ജയസൂര്യ, മുകേഷ്, ഇടവേള ബാബു സംവിധായകൻ രഞ്ജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ആരോപണവിധേയരായുള്ളത ്.ജസ്റ്റിസ് ഹേമ കമ്മിറ്രി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നും ഒഴിവാക്കാത്ത പൂർണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഒരാഴ്ച്ചയ്ക്കകം കൈമാറണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *