കാണാതായ കുഞ്ഞിനെ പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി; സമീപത്തായി അവശനിലയിൽ മുത്തശ്ശി

മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മുത്തശ്ശി ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ ജാൻസിയുടെ നില ഗുരുതരമാണ്.

കുഞ്ഞിനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാക്കാട്ടിലെ സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30വരെ ജാൻസിയുടെ ഭർത്താവ് സലോമോനും മകൾ ചിഞ്ചുവും ഹാളിൽ ഇരുന്നിരുന്നു. ഇതിന് ശേഷമാണ് ജാൻസിയെയും കുഞ്ഞിനെയും കാണാതാവുന്നത്. മുങ്ങി മരണമല്ലെന്നാണ് പ്രാഥമിക നിഗമനം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാൻസി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *