കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടം വൈകുന്നു

കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്‌മോർട്ടം വൈകുന്നതായി റിപ്പോർട്ട്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് എബ്രഹാമിന്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് 10 ലക്ഷം രൂപയാണ് സർക്കാർ നിലവിൽ നഷ്ടപരിഹാരം നൽകുന്നത്. ബന്ധുക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇൻക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

അബ്രഹാമിന്റെ ബന്ധുക്കളുമായി ജില്ലാ കലക്ടർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അബ്രഹാമിന്റെ സഹോദരൻ, മകൻ, സംയുക്ത സമരസമിതി അംഗങ്ങൾ, എം.കെ രാഘവൻ എം.പി, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. ബന്ധുക്കൾ വഴങ്ങാത്ത സാഹചര്യത്തിൽ ഇന്ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *