കസ്റ്റഡി മരണം; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണം: പ്രതിപക്ഷ നേതാവ്

തൃപ്പുണിത്തുറ കസ്റ്റഡി മരണത്തിൽ സി ഐ ഉൾപ്പെടെ ഉള്ളവ‍ർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിഐ അവിടെ നടത്തുന്നത് ക്രൂരമായ മർദനമാണ്. പൊലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ട്. കുറ്റക്കാ‍രായ പൊലീസുകാ‍ർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സമരം നടത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു. 

ആളുകളെ തല്ലാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് കുഴപ്പം പിടിച്ചവരായി മാറി. ജില്ലാ പോലീസ് മേധാവി വിചാരിച്ചാൽ പോലും സി ഐയെ മാറ്റാൻ പറ്റില്ല. പാർട്ടി ഏരിയ കമ്മിറ്റി ആണ് ഇവരെ നിയമിക്കുന്നതെന്നും വി.ഡി.സതീശൻ തൃശൂരിൽ പറഞ്ഞു

പൊലീസ് കൈ കാണിച്ചപ്പോൾ നി‍ർത്തിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ പൊലീസ് പിന്തുട‍ർന്ന് പിടികൂടിയ ഇരമ്പനം സ്വദേശി മനോഹരൻ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിൽ മരിക്കുകയായിരുന്നു. മനോഹരനെ പിടികൂടിയ ഉടൻ പൊലീസ് മുഖത്തടിച്ചതായി ദൃക്സാക്ഷി പറഞ്ഞിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *