കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ട എസ്ഐയുടെ കൈ ഒടിഞ്ഞു

മദ്യലഹരിയിൽ ജില്ലാ ആശുപത്രിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടതിനെ തുടർന്ന് എസ്‌ഐയുടെ കൈ ഒടിഞ്ഞു. ആറന്മുള എസ്‌ഐ സജു ഏബ്രഹാമിന്റെ കയ്യാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. കുറുന്താർ സ്വദേശിയായ അഭിലാഷാണ് എസ്‌ഐയെ തളളിയിട്ടതെന്നു പൊലീസ് പറഞ്ഞു.

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ യുവാവ് മദ്യപിച്ച് ബഹളം വയ്ക്കുന്നെന്ന വിവരമറിഞ്ഞാണ് എസ്‌ഐ സ്ഥലത്തെത്തിയത്. അഭിലാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്കു വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

എന്നാൽ സ്റ്റേഷനിലേക്കുളള പടികൾ കടക്കും മുൻപ് ഇയാൾ എസ്‌ഐയെ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൂണിൽ ഇടിച്ചാണ് എസ്‌ഐയുടെ കൈ ഒടിഞ്ഞത്. അടുത്ത ദിവസം സർജറി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *