കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ.ഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.ആർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയെന്ന് ഇഡി. അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ED ഇക്കാര്യം അറിയിച്ചത്.

ബാങ്ക് ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയെന്നും ഇഡി വ്യക്തമാക്കുന്നു. അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തി. സതീഷിൻ്റെ അനധികൃത ഇടപാടുകൾക്ക് വേണ്ടി മന്ത്രിമാർ ഉൾപ്പടെയുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചത് അരവിന്ദാക്ഷൻ വഴിയാണെന്നും ഇഡി വെളിപ്പെടുത്തി.

സതീഷിൻ്റെ മകളുടെ മെഡിക്കൽ പഠനത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷൻ്റെ അക്കൗണ്ടിലൂടെയാണെന്ന് ഇഡി പറഞ്ഞു. അരവിന്ദാക്ഷൻ്റെ ജാമ്യഹർജി ഈ മാസം 21 ലേക്ക് മാറ്റിവെച്ചതായി കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *