കത്ത് വിവാദത്തിലെ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ; പ്രതിപക്ഷ പാർട്ടികളെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം കോർപറേഷനിലെ മേയർ ആര്യാ രാജേന്ദ്രൻറെ നിയമന ശുപാർശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ നീക്കം. ഇതിൻറെ ഭാഗമായി പ്രതിപക്ഷ പാർട്ടികളെ സർക്കാർ ചർച്ചക്ക് വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിൽ ആണ് ചർച്ച.

നിയമന ശുപാർശക്കത്ത് വിവാദത്തിൽ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് സർക്കാരിന്റെ അനുനയ നീക്കം. നാളെ നിയമസഭ കൂടി ചേരുമ്പോൾ സഭക്ക് അകത്തും പുറത്തും ഈ വിഷയം ആളിക്കത്തിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കെയാണ് സർക്കാരിൻറെ നീക്കം എന്നതും ശ്രദ്ധേയമാണ്. ആഴ്ചകളായി തുടരുന്ന സമരം കോർപറേഷൻറെ ദൈംദിന പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *