ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ബിന്ദു, ഗവർണർ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതിസന്ധിയെന്ന് ശിവൻകുട്ടി

ചാൻസലർ ഓർഡൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങൾ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.

ചാൻസലറെ മാറ്റുന്ന കാര്യത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഓർഡിൻസ് ഉടൻ ഗവർണർക്ക് അയക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് അലോചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. നാടിൻ്റെ വികസനം ഗവർണർ തടസപ്പെടുത്തുന്നു. ഗവർണ്ണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രതിപക്ഷത്തേക്കാൾ ശക്തമായി സർക്കാരിനെ എതിർക്കുന്നത് ഗവർണറാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നുവെന്നും വിമർശിച്ച ശിവൻകുട്ടി വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരെ ചാൻസലറായി  നിയമിക്കുമെന്നും വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *