ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനം സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. രാജ്യം നിലവിൽ നേരിടുന്ന ഗുരുതരമായ സാഹചര്യത്തിൽ കേരളവും അതിന്റെ ഭാഗമായി അണിനിരക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതേസമയം ഇന്ത്യ, പാകിസ്ഥാനെ സൈനികമായി മാത്രമല്ല സാമ്പത്തികമായും പ്രഹമേൽപ്പിക്കാൻ നീക്കമാരംഭിച്ചു. ഐഎംഎഫിന്റെ സഹായം തടയാനും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാനെ ഉൾപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നു. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പാകിസ്ഥാനിലേക്കുള്ള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.