ഒരാൾ പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയും; വയനാട്ടിൽ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം നേടും രാജ്മോഹൻ ഉണ്ണിത്താൻ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

രാഹുൽ ഗാന്ധിക്ക് 2019 ൽ കിട്ടിയ വോട്ടിനേക്കാളും കൂടുതൽ വോട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കും. അത് അഞ്ച് ലക്ഷം വരെയാകാം. വയനാട്ടിൽ പി.വി അൻവർ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ കോൺഗ്രസ് പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയുമെന്നാണ് സരിൻ്റെ ആരോപണങ്ങളിൽ വ്യക്തമാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതൊന്നും മുഖവിലക്ക് എടുക്കേണ്ട കാര്യമില്ല. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നൊരു ചൊല്ലുണ്ട് നാട്ടിലെന്നും കേരളത്തിൻറെ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇതുപോലെ നല്ല ഒരു സ്ഥാനാർഥി നിർണയം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *