കണ്ണൂരിൽ ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ്
