‘ഏറ്റവും അവസാനം ഞങ്ങൾ ന്യൂസ് ബ്രേക്ക് ചെയ്യുന്നു’; എന്താണ് സ്ലോ ജേർണലിസം?; കുറിപ്പ്

മാധ്യമ വിശ്വാസ്യത, മാധ്യമ സ്വാതന്ത്ര്യം എന്നിവയൊക്കെ ചർച്ചയാവുന്ന ഈ കാലത്ത് വളരെ വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണം കണ്ടു Delayed Gratification എന്ന് പറയുകയാണ് സാജൻ ഗോപാലൻ. ‘ഏറ്റവും അവസാനം ഞങ്ങൾ ന്യൂസ് ബ്രേക്ക് ചെയ്യുന്നു എന്നതാണ് ഇവരുടെ ടാഗ്ലൈൻ ബ്രേക്കിംഗ് ന്യൂസ് ഒരു മത്സരമായി മാറിക്കഴിഞ്ഞ ഒരു മാധ്യമ ലോത്ത് ഇത്തരമൊരു പരീക്ഷണം എങ്ങനെ മുന്നോട്ടുപോകും എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കും. സ്ലോ ജേർണലിസത്തിന്റെ സാദ്ധ്യതകൾ കേരളത്തിലും പരീക്ഷിക്കാവുന്നതാണ്.’

കുറിപ്പ് പൂർണരൂപം

താനിപ്പോൾ പത്രം വായിക്കാറില്ല, ടെലിവിഷൻ കാണാറില്ല, ഒരു വാർത്തയും തന്നെ ഞെട്ടിക്കുന്നില്ല എന്ന് വൈശാഖൻ തമ്പി എഴുതുന്നു. ഈയടുത്ത് ഞാൻ സംസാരിച്ച പലരും ഇതേ അഭിപ്രായം പങ്കുവച്ചു. ഒരു ഭാഗത്ത് മാധ്യമ വിശ്വാസ്യത കുറയുന്നു, മറുവശത്ത് മാധ്യമ സ്വാതന്ത്ര്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. എന്തായാലും വിശ്വസനീയവും സ്വതന്ത്രവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന് അനുപേക്ഷണീയമാണ് മാധ്യമ വിശ്വാസ്യത, മാധ്യമ സ്വാതന്ത്ര്യം എന്നിവയൊക്കെ ചർച്ചയാവുന്ന ഈ കാലത്ത് വളരെ വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണം കണ്ടു. Delayed Gratification എന്നാണ് ഈ പ്രസിദ്ധീകരണത്തിന്റെ പേര്. ലോകത്തെ ആദ്യത്തെ സ്ലോ ജേർണലിസം മാഗസിൻ എന്നാണ് ഈ പ്രസിദ്ധീകരണം സ്വയം വിശദീകരിക്കുന്നത്

ഫാസ്റ്റ് ഫുഡ് എന്ന സങ്കല്പത്തിന് പകരമായി സ്ലോ ഫുഡ് എന്നൊരു ആശയം പലരും മുന്നോട്ട് വയ്ക്കാറുണ്ട്, സ്ലോ ട്രാവൽ, സ്ലോ പ്രൊഫസർ എന്നിങ്ങനെ പല മേഖലയിലും വേഗത കുറയാനുള്ള പരീക്ഷണങ്ങൾ നടക്കുന്നു. എന്നാൽ ഇവിടെ സ്ലോ ജേർണലിസം എന്ന സങ്കൽപനമാണ് ഇവർ അവതരിപ്പിക്കുന്നത്

ഏറ്റവും അവസാനം ഞങ്ങൾ ന്യൂസ് ബ്രേക്ക് ചെയ്യുന്നു എന്നതാണ് ഇവരുടെ ടാഗ്ലൈൻ

ബ്രേക്കിംഗ് ന്യൂസ് ഒരു മത്സരമായി മാറിക്കഴിഞ്ഞ ഒരു മാധ്യമ ലോത്ത് ഇത്തരമൊരു പരീക്ഷണം എങ്ങനെ മുന്നോട്ടുപോകും എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കും

എന്നാൽ 2011 മുതൽ വർഷത്തിൽ നാല് എഡിഷൻ എന്ന നിലയിൽ ഈ മാഗസിൻ സ്ഥിരമായി പ്രസിദ്ധീകരിക്കുന്നു

കഴിഞ്ഞ മൂന്നു മാസത്തെ വാർത്തകളിൽ എന്താണോ അവശേഷിക്കുന്നത് അവ മാത്രം കണ്ടെത്തി വിശകലനം ചെയ്യുന്നു

സത്യത്തിൽ മാധ്യമ സാങ്കേതിക വിദ്യകളുടെ വളർച്ചയുമായി കൂടി ബന്ധപ്പെട്ടതാണ് മാധ്യമങ്ങളുടെ പ്രവർത്തന സ്വഭാവം

പ്രശസ്ത മാധ്യമ സൈദ്ധാന്തികനായ റെയ്‌മോൻഡ് വില്യംസ് തന്റെ പുസ്തകത്തെ വിളിച്ചത് Technology and Cultural Form എന്നാണ്. അതായത് സാങ്കേതിക വിദ്യയാണ് സാംസ്‌കാരിക രൂപത്തെ നിർണയിക്കുക എന്നർത്ഥം. മക്ലൂഹന്റെ Medium is the Message എന്ന സങ്കൽപനവും ഇതോട് കൂട്ടി വായിക്കാം

അങ്ങനെ നോക്കുമ്പോൾ ടെലിവിഷന്റെ സാങ്കേതിക സ്വഭാവമാണ് അതിന്റെ ഉള്ളടക്കത്തെ നിർണയിക്കുന്നത്. ഏത് സംഭവം നടന്നു കഴിഞ്ഞാലും അത് നിരീക്ഷിച്ചു പഠിച്ചു വിശകലനം ചെയ്യുന്നതിനുള്ള സാവകാശം ടെലിവിഷനിൽ ലഭിക്കാറില്ല

ഏറ്റവും ആദ്യം എന്നതാണ് ടെലിവിഷൻ ചാനലുകളുടെ മത്സരം

ഇവിടെ നഷ്ടമാവുന്നത് വിശകലനത്തിനുള്ള സമയമാണ്

വിശകലനം സാധ്യമല്ല എന്നല്ല

എന്നാൽ കമ്പോളത്തിന്റെ മത്സരത്തിൽ ഇതൊന്നും സാധ്യമാവുന്നില്ല

സ്ലോ ജേർണലിസത്തിന്റെ സാദ്ധ്യതകൾ കേരളത്തിലും പരീക്ഷിക്കാവുന്നതാണ്

Delayed Gratification നല്ലൊരു അനുഭവമാകും എന്ന് തീർച്ച.

Leave a Reply

Your email address will not be published. Required fields are marked *