എ ഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ

എ.ഐ. ക്യാമറ ഇടപാടിൽ ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്തെന്നും ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും അവർ പറഞ്ഞു. ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ലെന്നും മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വി ഡി സതീശനെന്നു ആരോപിച്ച ശോഭ സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *