എ ഐ ക്യാമറയിൽ കുടുങ്ങി ജനപ്രതിനിധികളും; കണക്ക് പുറത്ത് വിട്ട് ഗതാഗത മന്ത്രി

സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറയിൽ കുടുങ്ങിയ ജനപ്രതിനിധികളുടെ കണക്ക് പുറത്ത് വിട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനത്തിന് ഒരുമാസത്തിനിടെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങളാണ്. 19 എം.എല്‍.എമാരും പത്ത് എം.പിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു തിരുവനന്തപുരത്ത് അറിയിച്ചു. ഒരു എം.പി. പത്തുതവണയും ഒരു എം.എല്‍.എ. ഏഴുതവണയും നിയമം ലംഘിച്ചിട്ടുണ്ട്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *