എൽദോസിനെ നിയമസഭ നടപടികളിൽ പങ്കെടുപ്പിക്കണോയെന്ന് പിന്നീട് തീരുമാനിക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അച്ചടക്ക നടപടി നേരിട്ട കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന കാര്യം നിയമസഭ ചേരുമ്പോൾ തീരുമാനിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോൺഗ്രസ് വച്ചുപൊറുപ്പിക്കില്ല. അതിനെതിരെ കോൺഗ്രസ് ശക്തമായ നിലപാടാണ് സ്വീകരിക്കുമെന്നതിൻറെ തെളിവാണ് സസ്‌പെൻഷൻ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

നിരപരാധി എന്ന വ്യക്തമാകും വരെയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ സസ്‌പെൻഷൻ. കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് എന്നിവർക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ എന്താണ് സിപിഎം നിലപാടെന്നു വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *