വോട്ടിങ് യന്ത്രത്തിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ചിഹ്നം മറ്റു സ്ഥാനാർഥികളെ അപേക്ഷിച്ചു ചെറുതും തെളിച്ചമില്ലാത്തതുമായി അച്ചടിച്ചെന്ന് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിനിധികൾ വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്കരിച്ചു കൊല്ലം നഗരത്തിലെ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലാണു കൊല്ലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ്.