‘എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം, വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി’; എംവിഗോവിന്ദൻ

എസ്എൻഡിപിയ്ക്കും വെള്ളാപ്പള്ളി നടേശനും എതിരെ എംവി ഗോവിന്ദൻറെ വിമർശനം. വർണ്ണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്. ആലപ്പുഴയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്എൻഡിപി എല്ലാക്കാലവും പാർട്ടിയുടെ ശക്തിയായിരുന്നു. എസ്എൻഡിപിയെ അതിശക്തമായി എതിർക്കണം. എസ്എൻഡിപി യുടെ വർഗീയ നിലപാടിനെ ചെറുത്തു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു

കോൺഗ്രസിൻറെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. തൃശ്ശൂരിൽ കോൺഗ്രസിൻറെ 86000 ത്തിലധികം വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. കുറച്ച് പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്. എന്നാൽ കോൺഗ്രസിൻറെ ചെലവിൽ തന്നെയാണ് ബിജെപി തൃശ്ശൂർ ജയിച്ചത്. തെറ്റല്ലാം തിരുത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനം തന്നെയാണ് സിപിഎം എന്നും എം വി ഗോവിന്ദൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *