മാസപ്പടി വിവാദത്തിൽ അന്വേഷണ സംഘം ഉടൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുക്കും. ഈ ആഴ്ച തന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) വീണയ്ക്ക് നോട്ടീസ് നൽകും. ബംഗളൂരുവിലെയോ കൊച്ചിയിലെയോ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് വിവരം. അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുടെ ആവശ്യം നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.
കരിമണൽ കമ്പനിയായ സി എം ആർ എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചിരുന്നു. എക്‌സാലോജിക് മേൽക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.