എല്ലാ പരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ട്; കേരളത്തിലെങ്ങും പരിപാടി നടത്താൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവെന്ന് തരൂർ

കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തന്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ട്. എന്തെങ്കിലും പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിനു മറുപടി നൽകും.

14 വർഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല ഇനി ഒന്നിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിന്റെ ഭാഗമല്ല. കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ ഞാനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വിഭാഗീയതയും ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ കൃത്യമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം വ്യവസായികൾക്ക് കേരളം സാത്താൻറെ നാടാണെന്ന് തരൂർ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തിൽ കൂടി വരുകയാണ്. യുവജനങ്ങളിൽ 40 % പേർക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *