എല്‍എസ്‌എസ് – യുഎസ്‌എസ് സ്കോളർഷിപ്പ് കുടിശിക; 27.61 കോടി രൂപ അനുവദിച്ചു

എല്‍എസ്‌എസ് – യുഎസ്‌എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തില്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ ഓണ്‍ലൈൻ പോർട്ടലില്‍ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികള്‍ക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം ജില്ലയില്‍ 48 ലക്ഷം രൂപയും കൊല്ലം ജില്ലയില്‍ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയില്‍ 17.38 ലക്ഷം രൂപയും ആലപ്പുഴ ജില്ലയില്‍ 33.2 ലക്ഷം രൂപയും കോട്ടയം ജില്ലയില്‍ 51.1ലക്ഷം രൂപയും ഇടുക്കി ജില്ലയില്‍ 20.33ലക്ഷം രൂപയും എറണാകുളം ജില്ലയില്‍ 66.88 ലക്ഷം രൂപയും തൃശ്ശൂർ ജില്ലയില്‍ 81.96 ലക്ഷം രൂപയും പാലക്കാട് ജില്ലയില്‍ 92.6 ലക്ഷം രൂപയും മലപ്പുറം ജില്ലയില്‍ 2.08 കോടി രൂപയും കോഴിക്കോട് ജില്ലയില്‍ 1.25 കോടി രൂപയും വയനാട് ജില്ലയില്‍ 35.6 ലക്ഷം രൂപയും കണ്ണൂർ ജില്ലയില്‍ 1.38 കോടി രൂപയും കാസർകോട് ജില്ലയില്‍ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.

ഓണ്‍ലൈൻ പോർട്ടലില്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തി വരാത്ത വിദ്യാർഥികളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനായി അനുവദിച്ച സമയത്ത് വിവരങ്ങള്‍ പോർട്ടലില്‍ സ്കൂള്‍ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *