സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ അഗ്നിശമന സേനയും ആംബുലൻസുകളും തയാറായിരുന്നു.
എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്; തിരുവനന്തപുരത്ത് ഇറക്കി, യാത്രക്കാർ സുരക്ഷിതർ
