സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന് പകരക്കാരനായാണ് സ്പീക്കർ എം.ബി രാജേഷ് പുതിയ മന്ത്രിയാകും. എ.എൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടുവരാനുമാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം.
ഉടൻ തന്നെ എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കും.അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്. വകുപ്പുകൾ സംബന്ധിച്ച് തീരുമാനം വൈകാതെ ഉണ്ടാകും. സജി ചെറിയാൻ രാജിവച്ചതോടെ അദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റു മന്ത്രിമാർക്കായി വീതിച്ചു നൽകുകയായിരുന്നു. രാജേഷ് മന്ത്രിയായാൽ ഈ വകുപ്പുകളിലും മാറ്റമുണ്ടായേക്കും.