എംഡിഎംഎ കടത്തിയ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികൾ പഞ്ചാബിൽ പിടിയിലായി. കോഴിക്കോട് കുന്ദമംഗലം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്. 2025 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പൈട്ട അന്വേണത്തിലാണ് രണ്ട് വിദേശ പൗരന്മാര്‍ അറസ്റ്റിലാകുന്നത്. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ടാന്‍സാനിയന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരം ലഭിക്കുകയും ചെയ്തു. പിന്നീട് കുന്ദമംഗലം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എംഡിഎംഎ കടത്ത്; രണ്ട് ടാൻസാനിയൻ സ്വദേശികൾ പഞ്ചാബിൽ പിടിയിൽ
