മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കോട്ടയം തിരുനക്കരയിലെത്തി. ഭൗതികശരീരം തിരുനക്കരയിൽ എത്തുന്നതിനു മുൻപുതന്നെ, താരങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. നടന്‍ രമേഷ് പിഷാരടിയും തിരുനക്കരയിലെത്തിയിട്ടുണ്ട്.
ഇവരെക്കൂടാതെ, കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് തുടങ്ങിയവരും തിരുനക്കരയിലെ ജനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട്.