‘ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി പിസി ജോർജ്

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ ചീഫ് വിപ്പ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകി. സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പി സി ജോർജ് ഡി ജി പിക്ക് പരാതി നൽകിയത്.

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി നൽകുന്ന കാലത്ത് പരാതിക്കാരിയടക്കമുള്ളവർ തന്നെ സമീപിച്ചിരുന്നെന്നും എന്നാൽ അവർ പറഞ്ഞത് ചെയ്യാൻ താൻ തയ്യാറായില്ലെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ വൈര്യാഗ്യത്തിൽ പരാതിക്കാരി മറ്റുള്ളവരും ആയി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി തനിക്കെതിരെയും ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകി. ഈ പരാതിയിൽ താൻ ജയിൽ വാസം അനുഭവിക്കേണ്ടിവന്നെന്നും ജോർജ് ചൂണ്ടികാട്ടി. ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നും തനിക്കെതിരായ ലൈംഗിക പീഡന കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *