ഇ പി ജയരാജനെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ

സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തടിത്തപ്പാൻ ഇതൊരു ഉള്‍പാർട്ടി തർക്കമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സിപിഎമ്മിലെ മാഫിയ വൽക്കരണമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇത്ര ഗുരുതരമായ വിഷയത്തിൽ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

30 വർഷം കൊണ്ട് ബംഗാളിൽ സിപിഎം ചെയ്ത് തീർത്ത കൊള്ളരുതായ്മകളാണ് ആറ് വർഷം കൊണ്ട് കേരളത്തിൽ ചെയ്തതെന്ന് ഷാഫി പറമ്പിൽ വിമര്‍ശിച്ചു. സിപിഎം നേതാക്കളുടെ മക്കൾ എങ്ങനെ ഇത്ര പണക്കാരായി എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. 2022 ൽ തന്നെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഷാഫി പരിഹാസിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *