ഇല്ലിപ്പിലായിയിൽ ഉഗ്രസ്ഫോടന ശബ്ദം; ജാഗ്രതാ നിർദ്ദേശവുമായി ഉദ്യോഗസ്ഥർ, ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ ഇല്ലിപ്പിലായി പൂത്തോട്ട് ഉഗ്രസ്ഫോടനത്തിന് സമാനമായ ശബ്ദം. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് ശബ്ദമുണ്ടായത്. അസാധാരണമായ ശബ്ദം ജനങ്ങളിൽ പരിഭ്രാന്തിപരത്തി.

കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് പേടിപ്പെടുത്തുന്ന ശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കല്ലാനോട് പൂവത്തും ചോല മേഖലയിലും ഉഗ്രശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിലെ വീടുകളിൽ നിന്നും ആളെ മാറ്റി മാറ്റിപ്പാർപ്പിച്ചു.

മുൻപ് മലയിടിച്ചിലിൽ ഭൂമിക്ക് വിളളൽ സംഭവിച്ച മേഖല കൂടിയാണിത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉഗ്ര ശബ്ദത്തിന് കാരണം വ്യക്തമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *