ഇലക്ട്രിക് ബസ് തന്റെ കുഞ്ഞാണെന്ന് ആന്റണി രാജു, ഫ്‌ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല, ഗണേഷുമായുളള ഭിന്നത പുറത്ത്

ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറും മുൻമന്ത്രി ആൻറണി രാജുവും തമ്മിലുള്ള ഭിന്നത പരസ്യമായി.്.കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കി.ഗണേഷിനെതിരെ ഒളിയമ്പുമായി ആൻറണി രാജു പരസ്യമായി രംഗത്തെത്തി.പുതിയ ഇലക്ട്രിക് ബസുകൾ തൻറെ കുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു.

ഫ്‌ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല.പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്.പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി.പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല.ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛൻറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപ് ആന്റണി രാജു ബസ് സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *