ഇപിയുടെ ചിറകരിയാൻ തീരുമാനിച്ചത് പിണറായി, എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിത്; കെ എം ഷാജി

എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായി വിജയന്‍ തന്നെയെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നും കെ എം ഷാജി ആരോപിച്ചു. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.

അതിനിടെ, കണ്ണൂരിലെ പൊതു പരിപാടിയിൽ പങ്കെടുത്ത ഇ പി ജയരാജന്‍ ഇപ്പോഴും മൗനം തുടരുകയാണ്. കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്‍റെ മറുപടി. കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച ഇ പി ജയരാജൻ, വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *