ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് കൂട്ടും; വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ആന്റണി രാജു

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിഷയം ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് അധിക തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും കോർപ്പറേഷന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. 

നിയമസഭ തീരാൻ ഇനിയും ബാക്കിയുണ്ടല്ലോ. ബില്ല് പാസാകുന്നതിനു മുൻപുള്ള ചർച്ച നടക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമതീരുമാനം വരുമ്പോഴാണ് ബജറ്റിന്റെ പൂർണരൂപം ജനങ്ങൾക്ക് കാണാനാകൂയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *