‘ഇനിയും പുറത്തുവരാൻ പലതുമുണ്ട്; രാഹുൽ ജയിക്കാൻ പോകുന്നില്ലെന്ന കുറ്റസമ്മതമാണ് പുറത്ത് വന്ന കത്ത്’: സരിന്‍

രാഹുൽ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ. ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു.

തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു. തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുന്നു എന്നാണ് യുഡിഎഫ് വോട്ടർമാരോട് പറയുന്നത്. പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നൽകാത്ത ഒരു സ്ഥാനാർഥിയെ ആണ് യുഡിഎഫ് കൊണ്ടു നടക്കുന്നത്. 

വോട്ടർമാർ വഞ്ചിക്കപ്പെടരുതെന്നും കോൺഗ്രസ്‌ നന്നായി കാണാൻ ആഗ്രഹിക്കുന്ന ചിലർ പാർട്ടിക്കകത്തുണ്ടെന്നും സരിൻ ചൂണ്ടിക്കാട്ടി. ആ ചിന്താഗതിയുടെ ഭാഗമായാണ് മുരളീധരനെ പിന്തുണക്കുന്ന ഡിസിസിയുടെ കത്ത് പുറത്തു വന്നത്. കോൺഗ്രസിനു നല്ലത് മാത്രം സംഭവിക്കട്ടെ. പ്രതിപക്ഷ നേതാവിന് അദ്ദേഹത്തിന്റെ കാര്യത്തിലല്ലാതെ മറ്റൊന്നിലും കാര്യമില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം വൈകാതെ ഉണ്ടാകുമെന്നും സരിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *