സഫാരി കാറിൽ അവേശം സിനിമയിലെ അംബാൻ സ്റ്റൈലിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ യൂട്യൂബർ വെട്ടിലായി. വെള്ളം നിറച്ച വാഹനം പൊതു നിരത്തിൽ ഓടിച്ചതിന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയെടുത്തു. വാഹനത്തിൽ സഞ്ചരിച്ചു കൊണ്ട് വെള്ളത്തിൽ കുളിക്കുകയും കാറിൽ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
വെള്ളത്തിന്റെ മർദം കാരണം ഡ്രൈവര്‍ സീറ്റിന്റെ സൈഡ് എയര്‍ബാഗ് പുറത്തേക്കു വന്നിരുന്നു. തുടർന്ന് വാഹനത്തിന്റെ പുറകിലത്തെ ഡോർ തുറന്ന് വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിട്ടത്. അത്യന്തം അപകടമെന്നാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സംഭത്തെക്കുറിച്ച് പറഞ്ഞത്. വാഹനം പിടിച്ചെടുത്തു ഒപ്പം കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. നടപടിയുണ്ടായതിന് പിന്നാലെ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് യൂട്യൂബർ സഞ്ജു ടെക്കിയുടെ വിശദീകരണം. എന്നാലും ഇതൊക്കെ ശ്രദ്ധിക്കണ്ടെ അംബാനെ.