എൻ.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഉപതിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളതെന്നും, ആർക്കു വോട്ടു ചെയ്യണമെന്ന് സർക്കുലർ ഇറക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
‘മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ലെന്നു ഞങ്ങൾക്ക് ബോധ്യപ്പെട്ടു.’ – സുകുമാരൻ നായർ എൻ.എസ്.എസ്സിന്റെ നിലപാട് വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൽ ആകുമോയെന്ന ചോദ്യം വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻ.എസ്.എസ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.