ആശ വർക്കർമാരുടെ സമരം പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാർ എന്ന് എ കെ ബാലൻ

ആശ വർക്കർമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാരാണ് എ കെ ബാലൻ. സംസ്ഥാനം, സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ല എന്നാൽ ഇതിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ കൂടുതൽ കേരളം നൽകുന്നുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.എന്നാൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്ന് തടക്കം വാഗ്ദാനങ്ങൾ അവർക്ക് പറയാമെന്നും എ കെ ബാലൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *