ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദി കേന്ദ്രസർക്കാരെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
ആശാവർക്കരർമാരെ കേന്ദ്രമിപ്പോഴും തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടുമെന്നും ആനി രാജ പറഞ്ഞു. പ്രതിമാസം ഏഴായിരം രൂപ സംസ്ഥാനത്ത് കിട്ടുന്നത് വലിയ കാര്യമാണ്.
മറ്റ് പല സംസ്ഥാനങ്ങളിലും ആയിരമോ, ആയിരത്തഞ്ഞൂറോ രൂപയാണ് കിട്ടുന്നത്. പിഎസ്‍സിയിലെ ശമ്പള വർധനക്കും കെ വി തോമസിൻ്റെ യാത്രാബത്ത കൂട്ടിയതിനും തക്ക കാരണങ്ങളുണ്ടാകുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.