ആലുവയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയതായി മൊഴി

ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയതായി മൊഴി. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്ന് പ്രതി അസം സ്വദേശിയായ അഫ്സാഖ് ആലം മൊഴി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *