ആലപ്പുഴ ജില്ലയിലെ നിലംനികത്തൽ;കർശന നടപടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

ഓണം അവധിക്കാലത്ത് നിലം നികത്തൽ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ്. ഓണത്തോടനുബന്ധിച്ച് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ തഹസിൽദാർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയിൽ നിലംനികത്തലുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.കേവലമായി നോട്ടീസ് നൽകി ഒരു വകുപ്പിലെ ഉദ്യോഗസ്ഥനും മാറി നിൽക്കാനാവില്ല.

ഓണം അടുത്ത സാഹചര്യത്തിൽ ഇതിനായി ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കും.റവന്യൂ, പോലീസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇതിൽ അംഗങ്ങളാകും.രാത്രി കാല പരിശോധനയാണ് കൂടുതലായി നടത്തുക.എല്ലാ താലൂക്കുകളിലും അടുത്ത രണ്ടു ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച യോഗം വിളിക്കാനും മന്ത്രി നിർദ്ദേശം നൽകി.താലൂക്ക് തലത്തിൽ സ്‌ക്വാഡ് രൂപവത്കരിച്ച് വേഗത്തിൽ നടപടി സ്വീകരിക്കണം.നിലം നികത്തലുമായി ബന്ധപ്പെട്ട് ജില്ല തലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടെ വിളിച്ച് വിവരം അറിയിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല കളക്ടർ ഹരിത വി കുമാർ പറഞ്ഞു.

അനധികൃത നിലം നികത്തൽ സംബന്ധിച്ച് ചിത്രമോ ലൊക്കേഷനോ 9495003640 എന്ന വാട്ട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാം.താലൂക്ക് തല കൺട്രോൾ റൂം നമ്പർ ചുവടെ.

ചേർത്തല-04782813103

അമ്പലപ്പുഴ-04772253771

കുട്ടനാട്-04772702221 

കാർത്തികപ്പള്ളി-04792412797

മാവേലിക്കര-04792302216 

ചെങ്ങന്നൂർ-04792452334.

Leave a Reply

Your email address will not be published. Required fields are marked *