ബേപ്പൂർ കോസ്റ്റൻ ഇൻസ്‌പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാൾ. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ പുനഃപരിശോധനയിൽ ഉദ്യോഗസ്ഥന്റെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പിരിച്ചു വിടൽ ഉൾപ്പെടെ സ്വീകരിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക ആഭ്യന്തര സെക്രട്ടറിയാണ്.
തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദ്ദോഗസ്ഥൻ ഉപ്പോഴും സർവ്വീസിൽ തുടരുന്നത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. അതേസമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ എസ്എച്ചഒ സിആർ സുനുവടക്കം പ്രതികളുടെ അറസ്റ്റിൽ അനിശ്ചിതത്വം തുടരുകയാണ്. യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.