ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു; പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾ നെഗറ്റീവ്

13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന്റെ റൂട്ട്മാപ്പാണിത്. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 

പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയിൽ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും.

നാളെ മുതൽ ഫീൽഡ് പരിശോധനകൾ നടത്തും. ചെന്നൈയിൽനിന്നുള്ള ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിൾ ശേഖരണം തുടങ്ങും. തിരുവള്ളൂർ പഞ്ചായത്തിലെ 7,8,9 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. 

ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ്

സെപ്റ്റംബർ 5 ഉച്ചയ്ക്ക് 2 – രാത്രി 9: കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ.

സെപ്റ്റംബർ 6 വൈകിട്ട് 7.30: ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സെപ്റ്റംബർ 6 വൈകീട്ട് 7.30: ഇഖ്റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 6 രാത്രി 11 : ഇഡി പ്രയോറിറ്റി ഫസ്റ്റ് വിഭാഗം, ട്രയാഗ് ബില്ലിംഗ് വിഭാഗം.

സെപ്റ്റംബർ 7 രാവിലെ 8.10: എച്ച്ഡിയു ജീവനക്കാരുടെ ശുചിമുറി, ഇഡി സെക്കൻഡ് ഫാർമസി, ട്രയാഗ് ബില്ലിംഗ് വിഭാഗങ്ങളിൽ സന്ദർശിച്ചു.

സെപ്റ്റംബർ 7 രാവിലെ 9: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 7 വൈകിട്ട് 4 :  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

സെപ്റ്റംബർ 8 രാവിലെ 9.30:  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

സെപ്റ്റംബർ 8 ഉച്ചയ്ക്ക് 1: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 8 വൈകിട്ട് 4- 4.30  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

സെപ്റ്റംബർ 8 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 8 രാത്രി 8:  ജനറൽ ഒപി 

സെപ്റ്റംബർ 8 രാത്രി 8.30: ഇഡി ഫാർമസി.

സെപ്റ്റംബർ 9 രാവിലെ 9 30: ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട 

സെപ്റ്റംബർ 9 രാവിലെ 10: പാറോപ്പടിയിലെ സ്റ്റേഷനറി കട

സെപ്റ്റംബർ 9 ഉച്ചയ്ക്ക് ഒന്ന്: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 9 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 10 രാവിലെ 8 -വൈകീട്ട് 3: ഇ ഡി പ്രയോറിറ്റി ഭാഗം

സെപ്റ്റംബർ 10 ഉച്ചയ്ക്ക് ഒന്ന്: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 10 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 10 രാത്രി 9.30:  ഇഖ്‌റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപത്തെ സ്റ്റേഷനറി കട 

സെപ്റ്റംബർ 10 രാത്രി 9.40: ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ട്

സെപ്റ്റംബർ 11 ഉച്ചയ്ക്ക് 1.30: സ്റ്റാഫ് മെസ്സ്

സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 2 – രാത്രി ഒമ്പത് വരെ: ഇ ഡി പ്രയോറിറ്റി ഭാഗം

സെപ്റ്റംബർ 11 രാത്രി 11.30: ഇ ഡി പ്രയോറിറ്റി ഭാഗം

സെപ്റ്റംബർ 11ഇഖ്‌റ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്.

 

Leave a Reply

Your email address will not be published. Required fields are marked *