മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക, പൊതു പരിപാടികൾ മാറ്റിവച്ചതായി ഓഫിസ് അറിയിച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ മന്ത്രിസഭായോഗം ഓൺലൈനായാണ് ചേർന്നത്.
നേരിട്ടുള്ള യോഗമാണെന്ന് ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രിയാണ് ഓൺലൈനായി ചേരാൻ തീരുമാനമെടുത്തത്. മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തു. സുഖമില്ലാത്തതിനാലാണ് മന്ത്രിസഭാ യോഗം ഓൺലൈനായി നടത്തേണ്ടിവന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയ്‌യും ഡിജിപിയും വിരമിക്കുന്നതിനാൽ അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും.