ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് കെ.ശിവദാസൻ നായർ ; നേതൃത്വവുമായി ഭിന്നതയെന്ന് സൂചന

പത്തനംതിട്ടയിലെ യു‍ഡിഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ ശിവദാസൻ നായര്‍. നേതൃത്വവുമായുള്ള ഭിന്നതയാണ് ജില്ലയിലെ മുതിര്‍ന്ന നേതാവായ കെ ശിവദാസൻ നായരുടെ വിട്ടു നില്‍ക്കലിന് കാരണമെന്നാണ് വിവരം.കോൺഗ്രസ് പുനസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ശിവദാസൻ നായർ. പത്തനംതിട്ട കോണ്‍ഗ്രസിലെ ഭിന്നതയാണ് ശിവദാസന്‍ നായരുടെ വിട്ടുനില്‍ക്കലിലൂടെ പുറത്തുവന്നത്. അതേസമയം, വിട്ടു നിന്നതില്‍ ശിവദാസൻ നായര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ ആരോപിച്ചു. മോദിയുടെ വാക്കിന് വിലയില്ല.മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. നരേന്ദ്രമോദി ഇതുവരെ മണിപ്പൂരിൽ പോയില്ല. എന്നിട്ട് ക്രിസ്തുമസ് കാലത്തു കേക്കുമായി കയറി ഇറങ്ങുകയാണ്. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും വി. ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *