‘ആനകളുടെ 50മീ. പരിധിയിൽ ആളുകൾ നിൽക്കരുത്’; തൃശ്ശൂർപൂരത്തിന് സർക്കുലറുമായി വനംവകുപ്പ്

തൃശ്ശൂർ പൂരത്തിൻറെ ആനയെഴുന്നെള്ളിപ്പിന് വനംവകുപ്പിൻറെ സർക്കുലർ. 50 മീറ്റർ അകലെ ആളു നിൽക്കരുത്.15 ന് മുമ്പ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിലുള്ളത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി.

ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുമോയെന്ന കാര്യത്തിൽ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *