അർജുനായുള്ള തിരച്ചിൽ; കർണാടക മുഖ്യമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും കത്തയച്ച് പിണറായി വിജയൻ

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിൽ കൂടുതൽ ഇടപെടലുകൾ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്കാണ് മുഖ്യമന്ത്രി കത്തയച്ചത്.

ഡൈവർമാർ അടക്കം, അത്യാധുനിക സംവിധാനങ്ങൾ ആവശ്യപ്പെടണമെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ പറയുന്നു. നാവികസേനയിൽ നിന്ന് കൂടുതൽ വിദഗ്ധരെ അനുവദിക്കണം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദ്ധരെ നിയോഗിക്കണമെന്നും രാജ്നാഥ് സിങിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അർജുനെ പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ശനിയാഴ്ച തിരച്ചിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *